അങ്കോള > കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി ഞായറാഴ്‌ച തിരച്ചിൽ നടത്തും. ഗംഗാവലി പുഴയിൽ വെള്ളം കുറയുന്നത് പരിഗണിച്ചാണ് തിരച്ചിൽ. ഞായറാഴ്‌ച പുഴയിലിറങ്ങുമെന്ന് ഉഡുപ്പിയിലെ മുങ്ങൽ വിദഗ്‌ദൻ ഈശ്വർ മാൽപെ പറഞ്ഞു. ട്രക്ക് മണ്ണിലുണ്ടെന്ന് കരുതുന്ന പോയന്റിലാകും തിരച്ചിൽ. കനത്ത മഴയും കാലാവസ്ഥയും കാരണം അർജുനായുള്ള തിരച്ചിൽ നിർത്തിവച്ചിരുന്നു. 14 ദിവസത്തോളം തിരച്ചിൽ നടത്തിയിട്ടും അർജുനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം മുതൽ ഷിരൂർ ദേശീയ പാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ട് ഗതാഗതം ആരംഭിച്ചിരുന്നു.
ജൂലായ് 16-ന് രാവിലെയാണ് ഉത്തര കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് അർജുനെ കാണാതായത്. അർജുനായുള്ള തിരച്ചിൽ ഒമ്പതാം ദിവസം എത്തിയപ്പോഴാണ് ട്രക്ക് പുഴയിലുള്ള മൺകൂനയിലുണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ കനത്ത അടിയൊഴുക്ക് കാരണം രക്ഷാസംഘത്തിന് പുഴയ്ക്കടിയിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..