22 December Sunday

അർജുനായി മൽപെ വീണ്ടും പുഴയിലേക്ക്; കണ്ടെയ്‌നറിന്റെ ലോക്ക് കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

ബംഗളൂരു> കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കുടുങ്ങി കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനടക്കം മൂന്നു പേരെ കണ്ടെത്താനായി  ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു. തിരച്ചിലിൽ കണ്ടെയ്‌നറിന്റെ ലോക്ക് കണ്ടെത്തി. എന്നാൽ ഇത്‌ തങ്ങളുടെ ലോറിയുടേതല്ലെന്ന് ലോറിയുടമ മനാഫ് പറഞ്ഞു. 8.50നാണു തിരച്ചിൽ തുടങ്ങിയത്‌.  തിരച്ചിലിനായി നാവിക സേനാംഗങ്ങളുമുണ്ട്‌.

ഈശ്വര്‍ മാല്‍പെ ഇന്നലെ നടത്തിയ ഡൈവിങ് പരിശോധനയില്‍ പുഴയുടെ അടിത്തട്ടില്‍ നിന്ന്‌ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തിയത് അര്‍ജുന്റെ ലോറിയുടെ ജാക്കി തന്നെയാണെന്ന് ഉടമ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ജാക്കിക്കൊപ്പം ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങളും ഇന്നലത്തെ തിരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top