22 December Sunday

'പാർടി ജനങ്ങളിൽ നിന്ന് അകന്നു'; ഡൽഹി മന്ത്രി കൈലാഷ് ​ഗെലോട്ട് രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

Photo credit: X

ന്യൂഡൽഹി > ഡൽഹി മന്ത്രി കൈലാഷ് ​ഗെലോട്ട് രാജിവച്ചു. മന്ത്രി സ്ഥാനവും ആം ആദ്‌മി പാർടി അം​ഗത്വവും രാജിവച്ചു. ഗതാഗതം, നിയമം, റവന്യു വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. പാർടിയുടെ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും സമീപകാല വിവാദങ്ങളുമാണ് സ്ഥാനമൊഴിയാനുള്ള കാരണമായി ഗഹ്‌ലോട്ട് ചൂണ്ടിക്കാട്ടിയത്.

എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് നൽകിയ കത്തിലാണ് രാജിപ്രഖ്യാപനം നടത്തിയത്. പാർടിയിലെ ക്രമക്കേടുകൾ തുറന്ന് പറഞ്ഞാണ് രാജി. ആം ആദ്മി പാർട്ടി ജനങ്ങളിൽനിന്ന് അകന്നു. ജനങ്ങൾക്ക് വേണ്ടി പോരാടുന്നതിന് പകരം സ്വന്തം രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടിയാണ് പാർടി പ്രവർത്തിക്കുന്നതെന്ന തോന്നലുണ്ടായെന്നും കൈലാഷ് ​ഗെലോട്ട് പറഞ്ഞു.

വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നില്ല എന്നതിന് ഉദാഹരണമാണ് ക്ലീൻ യമുന പദ്ധതി. ഇതുകൂടാതെ ‘ശീഷ്മഹൽ’ പോലെയുള്ള വിവാദങ്ങൾ  ലജ്ജാകരവും അസഹനീയവുമാണ്.  ​ജനങ്ങളെ സേവിക്കാനായി രാഷ്ട്രീയത്തിൽ തുടരുമെന്നും ഗെലോട്ട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top