22 December Sunday

കാൺപൂരിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം; ലോക്കോ പൈലറ്റിന്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

photo credit: X

കാൺപൂർ > കാൺപൂരിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. റെയിൽപാളത്തിൽ ​ഗ്യാസ് സിലിണ്ടർ വച്ചാണ് അട്ടിമറിക്ക് ശ്രമം നടത്തിയത്. നോർത്തേൺ- സെൻട്രൽ റെയിൽവേയുടെ പ്രയാഗ്‌രാജ് ഡിവിഷനിലെ പ്രേംമ്പൂർ റെയിൽവേ സ്‌റ്റേഷന് സമീപത്തെ പാളത്തിലാണ് കാലിയായ സിലിണ്ടർ കണ്ടെത്തിയത്.

കാൺപൂരിനും ഫത്തേപൂരിനും ഇടയിലുള്ള സ്റ്റേഷനാണിത്. സി​ഗ്നലിന് സമീപത്തായാണ് സിലിണ്ടർ കിടന്നിരുന്നത്. ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉടൻതന്നെ എമർജൻസി ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തുകയായിരുന്നു. ഈ മാസം മുമ്പും സമാനമായ രീതിയിൽ ട്രെയിൻ അട്ടിമറി ശ്രമം നടന്നിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top