21 December Saturday

ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം; 16കാരൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ലഖ്നൗ > ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം.ബന്ദ-മഹോബ റെയിൽവേ ട്രാക്കിൽ ഫെൻസിങ് തൂൺ സ്ഥാപിച്ച് തടസ്സമുണ്ടാക്കിയ 16കാരനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഭവം.

ട്രാക്കിൽ കോൺക്രീറ്റ് തൂൺ കണ്ടതോടെ  എഞ്ചിൻ ഡ്രൈവർ എമർജൻസി ബ്രേക്ക് അമർത്തി ട്രെയിൻ നിർത്തി. തുടർന്ന് ട്രാക്കിൽ തടസമുണ്ടെന്ന് റെയിൽവേ സംരക്ഷണ സേനയെ(ആർപിഎഫ്) അറിയിക്കുകയായിരുന്നു. പൊലീസും ആർപിഎഫും സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല.

പ്രാഥമിക അന്വേഷണത്തിൽ 16കാരനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നും ഇയാൾ കുറ്റം ചെയ്തതായി സമ്മതിച്ചുവെന്നും സർക്കിൾ ഒഫീസർ ദീപക് ദുബെ പറഞ്ഞു. റെയ്ൽവെ ട്രാക്കിലെ തടസം നീക്കി ​ഗതാ​ഗതം പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top