ന്യൂഡൽഹി
അധികാരമേറ്റ ശേഷം ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ബോധ് ഗയയിലെ മഹാബോധി ക്ഷേത്രം സന്ദര്‍ശിച്ചു. ബുദ്ധന്റെ ജ്ഞാനോദയവുമായി ബന്ധപ്പെട്ടബോധി വൃക്ഷവും മറ്റിടങ്ങളും സന്ദര്‍ശിച്ചു.
രാവിലെ ഗയ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ദിസനായകയെ ബിഹാര്‍ മന്ത്രിമാരാണ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുമായി ദിസനായകെ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ എയിംസിലെ ജന്‍ഔഷധി കേന്ദ്രവും സന്ദര്‍ശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..