26 December Thursday

അനുരാഗ്‌ 
സക്‌സേന 
സിപിഐ എം ഡൽഹി സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

ന്യൂഡൽഹി> സിപിഐ എം ഡൽഹി സംസ്ഥാന സെക്രട്ടറിയായി അനുരാഗ്‌ സക്‌സേനയെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഹർകിഷൻ സിങ്‌ സുർജിത്‌ ഭവനിൽ ഞായറാഴ്‌ച സമാപിച്ച സമ്മേളനം 30 അംഗ സംസ്ഥാന കമ്മിറ്റിയെയും എട്ടംഗ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു. 1996ൽ മുഴുവൻ സമയ പാർടി പ്രവർത്തകനായ സക്‌സേന നിലവിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയാണ്‌.

2009ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗമായി.  സ്ഥാനമൊഴിഞ്ഞ സെക്രട്ടറി കെ എം തിവാരി, അനുരാഗ്‌ സക്‌സേന, പി എം എസ്‌ ഗ്രേവാൾ, ആശ ശർമ, സുബീർ ബാനർജി, രാജീവ്‌ കുൻവർ, സേബാ ഫാറൂഖി, പി വി അനിയൻ എന്നിവരാണ്‌ സെക്രട്ടറിയറ്റംഗങ്ങൾ. ക്ഷണിതാവായി സിദ്ധേശ്വർ ശുക്ലയെയും സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തി. സംസ്ഥാന കമ്മിറ്റിയിൽ ആറുപേർ  പുതുമുഖങ്ങളാണ്‌. ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ അധ്യക്ഷയും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ ഐഷി ഘോഷടക്കം എട്ട്‌ സ്‌ത്രീകൾ സംസ്ഥാന കമ്മിറ്റിയിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top