26 December Thursday

'എ ആർ റഹ്മാൻ മികച്ച വ്യക്തിത്വത്തിന് ഉടമ': വ്യാജ പ്രചരണങ്ങളിൽ പ്രതികരിച്ച് സൈറ ബാനു

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

മുംബൈ > എ ആർ റഹ്മാനെതിരായ വ്യാജ പ്രചരണങ്ങളിൽ പ്രതികരിച്ച്  ഭാര്യ സൈറ ബാനു. റഹ്മാനെ അപതീർത്തിപ്പെടുത്തുന്നതിൽ നിന്നും പിന്തിരിയണമെന്നും വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു. എ ആർ റഹ്മാനുമായുള്ള അഭിപ്രായ വ്യത്യാസമില്ലെന്നും ആരോ​ഗ്യ പരമായ കാരണങ്ങളാലാണ് ചെന്നൈ വിട്ടതെന്നും സൈറ ബാനു വ്യക്തമാക്കി. സൈറ ഇപ്പോൾ മുംബൈയിൽ ചികിത്സയിലാണ്.  

എ ആർ റഹ്മാൻ മികച്ച വ്യക്തിത്വത്തിന് ഉടമയാണ്. ജീവിതത്തിൽ താൻ ഏറ്റവും അധികം വിശ്വാസിക്കുന്നയാൾ റഹ്മാനാണെന്നും സൈറ പറഞ്ഞു. റഹ്മാനെതിരായി ഉയർന്നുവന്ന എല്ലാ ആരോപണങ്ങളും സൈറ ബാനു തള്ളി. റഹ്മാന്റെ തിരക്കേറിയ ഷെഡ്യൂളുകളോ കുടുംബത്തിന്റെ ദിനചര്യയോ തടസപ്പെടുത്താതിരിക്കാനാണ് ഈ സ്ഥലംമാറ്റമെന്ന് അവർ വ്യക്തമാക്കി. പൊതുജനങ്ങളോടും മാധ്യമങ്ങളോടും അവരുടെ സ്വകാര്യതയെ മാനിക്കാനും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും സൈറഭാനു അഭ്യർത്ഥിച്ചു.

ദിവസങ്ങൾക്ക് മുമ്പാണ് തങ്ങൾ വിവാഹമോചിതരാകുന്നുവെന്ന വാർത്ത റഹ്മാനും ഭാര്യ സൈറാബാനുവും പുറത്തുവിട്ടത്. അതേദിവസം തന്നെ റഹ്മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേയും വിവാഹമോചിതയാകുന്നതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇതുരണ്ടും കൂട്ടിക്കെട്ടി ചില വാർത്താമാധ്യമങ്ങളും ‌സോഷ്യൽമീഡിയ അക്കൗണ്ടുകളും കഥകൾ മെനഞ്ഞത്. ഈ വർത്തകൾ വാസ്തവവിരുദ്ധമാണെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടും അപവാദ പ്രചരണങ്ങൾ തുടർന്നു. ഇതിന് പിന്നാലെ എ ആർ റഹ്മാൻ വക്കീൽ നോട്ടീസുമായി രം​ഗത്തെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top