05 November Tuesday

‘മുഖ്യമന്ത്രി സ്ഥാനം രണ്ട്‌ ദിവസത്തിനകം രാജിവെക്കും’: അരവിന്ദ് കെജ്‌രിവാൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

ന്യൂഡൽഹി > ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്ന്‌ രാജി പ്രഖ്യാപിച്ച്‌ അരവിന്ദ്‌ കെജ്‌രിവാൾ. രണ്ട്‌ ദിവസത്തിനുളള്ളിൽ രാജിവെക്കുമെന്നാണ്‌ പ്രഖ്യാപനം. പാർടി ഓഫീസിൽ എഎപി പ്രവർത്തകരെ അഭിസംബോധന ചെയ്ത്‌ സംസാരിക്കവെയാണ്‌ കെജ്‌രിവാളിന്റെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ്‌ വരെ പാർടിയിലെ ഒരാൾ മുഖ്യമന്ത്രിയായി തുടരുമെന്നും എംഎൽഎമാർ യോഗം ചേർന്ന്‌ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും കെജ്രിവാൾ പറഞ്ഞു. മനീഷ് സിസോദിയ മുഖ്യമന്ത്രിയാവില്ല എന്നും അദ്ദേഹം അറിയിച്ചു.

‘വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത്‌ ഇരിക്കില്ല. ഇത്രയും നാൾ ആ സ്ഥാനത്ത്‌ ഇരുന്നത്‌ ഭരണഘടനയെ സംരക്ഷിക്കാനാണ്‌. ഒരോ വീടുകളിലും പോയി ജനങ്ങളുടെ അഭിപ്രായം തേടും’- അരവിന്ദ്‌ കെജ്‌രിവാൾ പറഞ്ഞു. ജയിൽ മോചിതനായതിന് ശേഷം ആദ്യമായി പാർടി ആസ്ഥാനത്തെത്തിയതായിരുന്നു അദ്ദേഹം.

അഞ്ച് മാസം കഴിഞ്ഞ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. നവംബർ മാസം തെരഞ്ഞെടുപ്പ് നടത്താൻ ബിജെപിക്ക് ധെെര്യമുണ്ടോയെന്ന് ഡൽഹി മുഖ്യമന്ത്രി വെല്ലുവിളിക്കുകയും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top