22 December Sunday

നിങ്ങള്‍ ബ്രാഹ്മണരാണോ? ചുണ്ടില്‍ എന്താണ് പുരട്ടിയിരിക്കുന്നത്? മെഡിക്കല്‍ കോളജ്‌ വൈവ പരീക്ഷയിൽ വിവാദ ചോദ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

കൊൽക്കത്ത> നിങ്ങള്‍ ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്ത്‌, ചുണ്ടില്‍ എന്താണ് പുരട്ടിയിരിക്കുന്നത്? മെഡിക്കല്‍ കോളജിലെ വൈവ പരീക്ഷയിൽ വിവാദ ചോദ്യങ്ങൾ.  പശ്ചിമബംഗളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വൈവ പരീക്ഷയിലാണ്‌ വിവാദചോദ്യങ്ങൾ  ചോദിച്ചത്‌. സംഭവം വിവാദമാവുകയും വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

കമർഹത്തിയിലെ സാഗർ ദത്ത മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലില്‍ നടന്ന വൈ പരീക്ഷയാണ് വിവാദമായത്. തനിക്കു മുന്‍പ് വൈവക്ക് കയറിയ ആണ്‍കുട്ടിയോട് കുറച്ചു ചോദ്യങ്ങള്‍ മാത്രമാണ് ചോദിച്ചതെന്നും തന്നോട്‌ വീടിനെയും വീട്ടുകാരെയും കുറിച്ചാണ്‌ ചോദിച്ചതെന്നും ഒരു വിദ്യാര്‍ഥി പറഞ്ഞു.

കൊല്‍ക്കത്ത ആര്‍ജി കര്‍  മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌ രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ്‌ ഈ സംഭവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top