19 December Thursday

ഷിരൂരിൽ പേമാരി; രക്ഷാദൗത്യം നിർത്തിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

അങ്കോള > അര്‍ജുനെ കണ്ടെത്താനുള്ള ശ്രമത്തിന് തടസം സൃഷ്ടിച്ച് ഷിരൂരിൽ ശക്തമായ കാറ്റും മഴയും. ​ഗം​ഗാവാലി പുഴയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് രക്ഷാദൗത്യം താത്കാലികമായി നിർത്തിവച്ചു. കാലാവസ്ഥ അനുകൂലമായാൽ രാത്രി പതിനൊന്ന് വരെ ദൗത്യം തുടർന്നേക്കും. കനത്ത അടിയൊഴുക്ക് കാരണം മുങ്ങൽ വിദഗ്ധർക്ക് പുഴയിൽ ഇറങ്ങാൻ കഴിയുന്നില്ല. പ്രദേശത്ത് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്.

പുഴയുടെ തീരത്ത് കണ്ടെത്തിയത് അർജുന്റെ ലോറിയാണെന്ന് കർണാടക സർക്കാർ സ്ഥിരീകരിച്ചിച്ചുണ്ട്. രക്ഷാദൗത്യം തുടരുന്നതിനായി കൂടുതൽ ഉദ്യോ​ഗസ്ഥരെയും ലോറി വലിച്ചു കയറ്റുന്നതിനായി ക്രെയിൻ അടക്കമുള്ള സംവിധാനങ്ങളും സ്ഥലത്ത് എത്തിച്ചിരുന്നു. നേരത്തെ മടങ്ങിയ എൻഡിആർഎഫ് സംഘം സ്ഥലത്തു തിരികെയെത്തിയതായും വിവരമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top