05 November Tuesday

ഗം​ഗാവാലിയിൽ ശക്തമായ അടിയൊഴുക്ക്; മുങ്ങൽ വിദ​​ഗ്ധർക്ക് ഇറങ്ങാനാകുന്നില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

അങ്കോള > ഷിരൂരിൽ രക്ഷാദൗത്യത്തിന് വെല്ലുവിളിയായി ​ഗം​ഗാവാലി പുഴയിലെ അടിയൊഴുക്ക്. നാവിക സേനയുടെ നാല് ഡിങ്കി ബോട്ടുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ പുഴയിലെ ശക്തമായ അടിയൊഴുക്ക് വെല്ലുവിളിയാവുകയാണ്. ഒഴുക്ക് കാരണം നിലവിൽ മുങ്ങൽ വിദ​ഗ്ദർക്ക് പുഴയിൽ ഇറങ്ങാനാകുന്നില്ലെന്ന് നേവി അറിയിച്ചു. വെള്ളം കലങ്ങിയൊഴുകുന്നത് കാഴ്ചക്കും പ്രതിസന്ധി ആകുന്നുണ്ട്. ഒഴുക്കിനെ തരണം ചെയ്യാനാകുമെന്നാണ് സേന പ്രതീക്ഷിക്കുന്നത്. രക്ഷാദൗത്യത്തിനായി താത്കാലിക തടയണ നിർമിക്കാൻ പദ്ധതിയുണ്ട്.

ഇന്ന് രാവിലെ തന്നെ രക്ഷാദൗത്യത്തിനുള്ള  സന്നാഹങ്ങളെല്ലാം തയാറാക്കിയിരുന്നു. ദൗത്യത്തിനായി ഇരൂന്നൂറം​ഗ സംഘം സജ്ജമാണ്. പ്രദേശത്ത് ഇന്ന് കനത്ത  മഴ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. രണ്ടാമത്തെ എസ്കവേറ്ററും സ്ഥലത്തെത്തിയിട്ടുണ്ട്. പുഴയിൽ ചെളി നീക്കുന്നത് തുടരുകയാണ്. ഒരു മണിയോടെ ഡ്രോൺ പരിശോധന ആരംഭിക്കും. നേരത്തെ 12 മണിക്കായിരുന്നു പരിശോധന നിശ്ചയിച്ചിരുന്നത്. ഡ്രോണിനുള്ള ബാറ്ററി ഡൽഹിയിൽ നിന്ന് രാജധാനി എക്സ്പ്രസിൽ അങ്കോളയിലും അവിടെ നിന്ന് ഷിരൂരിലേക്കും എത്തിച്ചിട്ടുണ്ട്. പരിശോധന ആരംഭിച്ചാൽ ഒരു മണിക്കൂറിനകം വിവരം ലഭിക്കും.  സി​ഗ്നൽ നഷ്ടപ്പെടാതിരിക്കാൻ മേഖലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥലം കൃത്യമായാൽ ‍ഡീപ് ഡൈവ് നടത്തും. അർജുനെ കണ്ടെത്തുന്നതിനാണ് രക്ഷാസം​ഘം പ്രധമപരി​ഗണന നൽകുന്നത്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top