23 December Monday

ലോറിയുടെ വാതില്‍ തുറക്കുന്നത് ഇനി പ്രധാന ദൗത്യം

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

അങ്കോള>  അര്‍ജുന്റെ ലോറി മണ്ണില്‍ എത്രമാത്രം ആഴത്തില്‍ പൂണ്ടിരിക്കുന്നവെന്നറിയുന്നതാണ് ഇനി ഏറ്റവും പ്രധാനപ്പെട്ട ദൗത്യമെന്ന് നേവി. സംഘം താഴേക്കിറങ്ങിയാല്‍ ക്യാബിനില്‍ കയറാനാകുമോ എന്നാണ് ഇനി അറയേണ്ടത്. അതിന് ശേഷം മാത്രമെ വാഹനം എത്തരത്തില്‍ ഉയര്‍ത്തണം എന്നത് സംബന്ധിച്ച തീരുമാനമെടുക്കു.

നേരത്തെ ഡല്‍ഹിയില്‍ നിന്നും രാജധാനി എക്‌സ്പ്രസില്‍ ഡ്രോണിനായുള്ള ബാറ്ററി കൊണ്ടുവന്നിരുന്നു. പ്രതീക്ഷിച്ചതിനേക്കാളും കൂടുതല്‍ സമയമെടുത്താണ് ബാറ്ററി  ട്രെയിനില്‍ കാര്‍വാറിലെത്തിക്കാനായത്. അതേ സമയം തന്നെ പ്രത്യേക സന്നാഹത്തോടെ പൊലീസ് അകമ്പടിയില്‍ റോഡ് മാര്‍ഗം വളരെ പെട്ടെന്ന്  ബാറ്ററി ഷിരൂരിലേക്കെത്തിച്ചു.

കാര്‍വാറില്‍ നിന്നും ഷിരൂര്‍ വരെ ഒരു മണിക്കൂര്‍ എടുക്കുമെങ്കില്‍ അതിനേക്കാള്‍ വളരെ വേഗത്തില്‍ ബാറ്ററി എത്തിക്കുകയായിരുന്നു. പ്രതിഷേധങ്ങൾക്കും സമ്മർദ്ദങ്ങൾക്കും പിന്നാലെ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങളിൽ  കാര്യക്ഷമത വീണ്ടെടുത്തിരിക്കയാണ്.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top