19 December Thursday

അര്‍ജുന്റെ ലോറിയില്‍ നിന്നും അഴിഞ്ഞ തടി കണ്ടെത്തി; തിരിച്ചറിഞ്ഞ് ലോറി ഉടമ മനാഫ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

അങ്കോള> മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഓടിച്ച ലോറിയില്‍ നിന്നുവീണ തടി കണ്ടെത്തി.അര്‍ജുന്റെ വണ്ടിയില്‍ നിന്നും വീണത് തന്നെയെന്ന് വാഹന ഉടമ സ്ഥിരീകരിച്ചു.

അകര്‍ ഗോണയില്‍ നിന്നുമാണ് തടി കണ്ടെത്തിയത്. ഇന്നലെയാണ് തടി കണ്ടെത്തിയത്. തുടര്‍ന്ന് തടി അര്‍ജുന്റെ വണ്ടിയിലേതായിരുന്നുവെന്ന് വാഹന ഉടമ മനാഫ് ഇന്ന് തിരിച്ചറിയുകയായിരുന്നു.

കണ്ടെത്തിയ തടിയില്‍ പി 1 എന്ന് എഴുതിയിട്ടുണ്ടായിരുന്നു.  തടി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പൊലീസാണ് നടത്തേണ്ടത്.എട്ട് കിലോമീറ്റര്‍ അകലെ നിന്നാണ് തടി കണ്ടെത്തിയത്. തടി കണ്ടെത്തിയതോടെ അര്‍ജുനെ കണ്ടെത്തുന്നത് സംബന്ധിച്ച നിര്‍ണമായക വിവരമാണ്  ലഭിച്ചിരിക്കുന്നത്.

അര്‍ജുന്റെ ലോറി കണ്ടെത്താനായി ഡ്രോണ്‍ പരിശോധന ആരംഭിച്ചിരുന്നു. പരിശോധന ആരംഭിച്ചാല്‍ ഒരു മണിക്കൂറിനകം വിവരം ലഭിക്കുമെന്നാണ് ദൗത്യസംഘം തലവന്‍ മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ നമ്പ്യാര്‍ അറിയിച്ചത്. ലോറി കിടക്കുന്നത് എങ്ങനെയെന്ന് കൃത്യമായി നിര്‍ണയിക്കാന്‍ ഐബോഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തുന്നത്. ഇതിനിടെയാണ് തടി അര്‍ജുന്റെ വണ്ടിയില്‍ നിന്നുള്ളത് തന്നെയെന്ന് സ്ഥിരീകരിച്ചത്. ലോറി പുഴയിൽ വീണതായി ഇതോടെ ഉറപ്പിക്കാവുന്ന സാഹചര്യമാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top