ഷിരൂർ > ഗംഗാവലിപുഴയിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ അർജുന്റെ ലോറി കരയ്ക്കെത്തിക്കാനുള്ള ഇന്നത്തെ ശ്രമം വിഫലം. ലോറി കെട്ടിയ വടം രണ്ട് തവണ പൊട്ടിയതിനാൽ ലോറി കരയ്ക്കെത്തിക്കാനായില്ല. നാളെ കൂടുതൽ ക്രെയിനുകളെത്തിച്ച് ദൗത്യം തുടരും.
കോൺടാക്ട് പോയിന്റ 2ൽ പന്ത്രണ്ടടി താഴ്ചയിൽ നിന്നാണ് നാവികസേന ലോറി കണ്ടെത്തിയത്. നാളെ രാവിലെ എട്ട് മണിക്ക് ലോറി കരയിലേക്ക് കയറ്റാനുള്ള ശ്രമം വീണ്ടും ആരംഭിക്കും. കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയില്‍ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു.
ഷിരൂരിൽ കാണാതായ രണ്ട് പേർക്കായി ഗംഗാവലിപുവയിൽ തിരച്ചിൽ തുടരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ദൗത്യം ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോകേഷ്, ജഗന്നാഥൻ എന്നിവരെ കൂടി കാണാതായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..