22 December Sunday

ജമ്മു കശ്മീരിൽ രണ്ട് ഭീകരർ പിടിയിൽ: ആയുധങ്ങൾ കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Dec 22, 2024

ശ്രീന​ഗർ > ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ സൈന്യം പിടികൂടി. അനന്ത്‌നാഗിലെ അർവാനി സ്വദേശി ഗുലാം മുഹമ്മദ് ഭട്ടിന്റെ മകൻ റാഷിദ് അഹമ്മദ് ഭട്ട്, സാജിദ് ഇസ്മായിൽ ഹാറൂ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം വടക്കൻ കശ്മീരിലെ സോപോറിലെ ഡാംഗിവാച്ച മേഖലയിൽ നിന്നാണ് ഇവരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.

ജമ്മു കശ്മീർ പോലീസ്, ആർമിയുടെ 32 ആർആർ, സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘം സോപോറിലെ റാഫിയാബാദ് ഏരിയയിലെ യാർബുഗിൽ നടത്തിയ തിരച്ചിലിനിടയാണ് ഭീകരർ പിടിയിലായത്. ഇവരിൽ നിന്ന് ഒരു പിസ്റ്റൾ, അഞ്ച് 9 എംഎം വെടിയുണ്ടകൾ, രണ്ട് ഗ്രനേഡുകൾ, 10,600 രൂപ എന്നിവയും കണ്ടെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top