23 December Monday

അങ്കോല അപകടം; തിരച്ചിലിനായി സൈന്യമെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ബം​ഗളൂരു > അങ്കോലയിൽ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്തുന്നതിനായി സൈന്യമെത്തി. ബെലഗാവി ക്യാമ്പില്‍ നിന്നുളള 40 പേരടങ്ങുന്ന സൈനികസംഘമാണ് രക്ഷാദൗത്യത്തിനെത്തിയത്. തിരച്ചിലിന്റെ ആറാം ദിവസമാണിന്ന്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സൈന്യമെത്തിയത്. അപകടം നടന്ന സ്ഥലത്തുനിന്നു കൂടുതൽ മണ്ണ് മാറ്റിയുള്ള തിരിച്ചിലാണ് ഇപ്പോൾ നടക്കുന്നത്. ഇന്നലെ നടത്തിയ റഡാർ പരിശോധനയിൽ സിഗ്നൽ ലഭിച്ച ഭാഗത്തെ മണ്ണാണ് ദൗത്യസംഘം മാറ്റുന്നത്. നിലവിൽ നാവിക സേന, ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകൾ, തീരസംരക്ഷണം സേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിവരാണ് പരിശോധന നടത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top