26 December Thursday

മതവിദ്വേഷ പരാമര്‍ശം: എഫ്‌ഐആര്‍ റദ്ദാക്കണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020

ന്യൂഡല്‍ഹി> മതവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന റിപ്പബ്ലിക് ടിവി മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ
അപേക്ഷ സുപ്രീംകോടതി തള്ളി. കേസ് സിബിഐക്ക് വിടണമെന്ന അര്‍ണബിന്റ ആവശ്യവും കോടതി അംഗീകരിച്ചില്ല.

ഇതോടെ എല്ലാ കേസുകളും മുംബൈ പൊലീസ്  അന്വേഷിക്കും. രാഷ്ട്രീയപ്രേരിതമായി തന്റെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ടുള്ള ഒരു എഫ്‌ഐആര്‍ ആണ്  പൊലീസ് എടുത്തിരിക്കുന്നതെന്നും അതിനാല്‍ കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും റദ്ദാക്കണമെന്നുമായിരുന്നു സുപ്രീംകോടതിയില്‍ അര്‍ണബ് ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചിട്ടില്ല.

 'മാധ്യമസ്വാതന്ത്ര്യമെന്ന മൗലാകാവകാശത്തിന് തടയിടാന്‍ ആര്‍ക്കും അവകാശമില്ല. എന്നാല്‍ അതിന് ചില പരിമിതകള്‍ ഉണ്ട്.അതിനാല്‍ അര്‍ണബിനെതിരായ ആരോ
പണങ്ങള്‍ സ്വതന്ത്രമായി അന്വേഷിക്കേണ്ടതുതന്നെയാണ്'; ഒരു കേസില്‍ തന്നെ വിവിധ ഇടങ്ങളില്‍ എഫ്‌ഐആര്‍ പാടില്ലെന്നും എല്ലാം ഒറ്റ കേസായി മുംബൈ പൊലീസ് അന്വേഷിക്കണമെന്നും കോടതി  ഉത്തരവില്‍ വ്യക്തമാക്കി







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top