31 October Thursday

കാറില്‍ ചാരി നിന്നതിന്റെ പേരില്‍ മര്‍ദ്ദനം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

പാറശാല> കാറില്‍ ചാരി നിന്നതിന്റെ പേരില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയില്‍. പാറശ്ശാല എസ്എച്ച്ഒ. സജി.എസ്എസ് ന്റെ നേതൃത്വത്തിലുളള പ്രത്യേകസംഘമാണ് അജികുമാറിനെ പിടികൂടിയത്.ഒക്ടോബര്‍ 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.


 ആട് സജി എന്നറിയപ്പെടുന്ന തിരുവല്ലം സ്വദേശി അജികുമാര്‍(42)നെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്.ചെങ്കല്‍ സ്വദേശിയായ യുവാവ് കുന്നന്‍വിളക്ക് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ചാരി നില്‍ക്കവെ സമീപത്തെ കടയില്‍നിന്ന് മടങ്ങി വന്ന അജികുമാറും സംഘവും യുവാവിനെ മര്‍ദിക്കുകയായിരുന്നു.അബോധാവസ്ഥയിലായ യുവാവിനെ റോഡരികില്‍ ഉപേക്ഷിച്ചശേഷം പ്രതിയും സംഘവും കടന്നുകളഞ്ഞു.

വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസ്സുകളില്‍ പ്രതിയാണ് അജികുമാര്‍. യുവാവിന്റെ പരാതിയില്‍ പാറശ്ശാല പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അക്രമികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഗുണ്ടാ നേതാവ് അജികുമാര്‍ പിടിയിലായത്.











 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top