03 December Tuesday

അർഷ് ദല്ല സംഘത്തിൽപ്പെട്ട രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ചണ്ഡീ​ഗഢ് > കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർഷ് ദല്ലയുടെ ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ട് പേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. മൊഹാലിയിലെ ഖരാറിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. ഫരീദ്കോട്ടിൽ കഴിഞ്ഞ മാസം നടന്ന ​ഗുർപ്രീത് സിംഗ് ഹരി നൗവിന്റെ കൊലപാതകത്തിൽ അർഷ് ദല്ല സംഘത്തിന് പങ്കുള്ളതായാണ് സംശയം.

അറസ്റ്റിലായവർക്ക് മധ്യപ്രദേശിൽ നടന്ന മറ്റൊരു കൊലപാതകവുമായി ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. ​ഗ്വാളിയാർ സ്വദേശി ജസ്വന്ത് സിങ് ​ഗില്ലി(45)നെയാണ് ഇവർ കൊന്നത്. സംസ്ഥാന സ്‌പെഷ്യൽ ഓപ്പറേഷൻ സെൽ, ആന്റി ​ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്, ഫരീദ്കോട്ട് പോലീസ് എന്നിവയുടെ സംയുക്ത ഓപ്പറേഷനിലാണ് അറസ്റ്റ് നടന്നതെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. ഇവരിൽ നിന്ന ആയുധങ്ങൾ പിടിച്ചെടുത്തതായാണ് വിവരം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top