16 September Monday
വിധിപ്രഖ്യാപനം ഡിസംബർ 15ന് ഉണ്ടായേക്കും

ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി; വാദം പൂർത്തിയാക്കി, വിധി പറയാൻ മാറ്റി

റിതിൻ പൗലോസ്‌Updated: Wednesday Sep 6, 2023


ന്യൂഡൽഹി
ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ 370–-ാം അനുച്ഛേദം കേന്ദ്രസർക്കാർ റദ്ദാക്കിയതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികളിൽ അന്തിമവാദം പൂർത്തിയാക്കിയ സുപ്രീംകോടതി വിധി പറയാനായി മാറ്റി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവർ അംഗങ്ങളുമായ ഭരണഘടന ബെഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി ഉൾപ്പെടെയുള്ളവർ നൽകിയ ഇരുപതോളം ഹർജികളിൽ ആഗസ്‌ത്‌ രണ്ടുമുതൽ 16 ദിവസമാണ്‌ വാദപ്രതിവാദം നടന്നത്‌. ഡിസംബർ 15ന്‌ വിധി പ്രഖ്യാപനമുണ്ടായേക്കും. 370–-ാം അനുച്ഛേദം ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണോയെന്നാണ്‌ കോടതി പ്രധാനമായും പരിഗണിച്ചത്‌.

സംസ്ഥാന പദവി പുനഃസ്ഥാപിക്കേണ്ടത്‌ ജനാധിപത്യത്തിന്റെ അനിവാര്യതയാണെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ നിരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ നടത്താമെന്നും എന്നാൽ, സംസ്ഥാന പദവിയിൽ സമയപരിധി പറയാനാവില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ജമ്മു കശ്‌മീരിന്റെ പദവി റദ്ദാക്കി സംഘപരിവാറിന്റെ രാഷ്‌ട്രീയ അജൻഡ നടപ്പാക്കിയ കേന്ദ്രസർക്കാരിന്‌ സുപ്രീംകോതി വിധി നിർണായകമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top