22 December Sunday

കെജ്‌രിവാളിന്റെ 
ജാമ്യാപേക്ഷയില്‍ 
സിബിഐക്ക്‌ നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024


ന്യൂഡൽഹി
ഡൽഹി മദ്യനയകേസിൽ ജാമ്യംതേടി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ സിബിഐക്ക്‌ നോട്ടീസ്‌ അയച്ച്‌ സുപ്രീംകോടതി. സിബിഐ അറസ്‌റ്റിന്റെ നിയമസാധുത ചോദ്യംചെയ്‌തുള്ള ഹർജിയിലും നോട്ടീസ്‌ അയച്ചിട്ടുണ്ട്‌. ഇടക്കാലജാമ്യം അനുവദിക്കണമെന്ന ആവശ്യം ഈ അവസരത്തിൽ പരിഗണിക്കുന്നില്ലെന്ന്‌ ജസ്‌റ്റിസുമാരായ സൂര്യകാന്ത്‌, ഉജ്വൽഭുയാൻ എന്നിവരുടെ ബെഞ്ച്‌ അറിയിച്ചു. 23ന്‌ ഹർജികൾ വീണ്ടും പരിഗണിക്കും. മദ്യനയവുമായി ബന്ധപ്പെട്ട്‌ ഇഡി എടുത്ത പിഎംഎൽഎ കേസിൽ കെജ്‌രിവാളിന്‌ ജാമ്യം ലഭിച്ചത്‌ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക്‌സിങ്‌വി ചൂണ്ടിക്കാട്ടി. കർശനമായ വ്യവസ്ഥകളുള്ള പിഎംഎൽഎ കേസിൽ ജാമ്യം അനുവദിക്കാമെങ്കിൽ സിബിഐ കേസിൽ എന്താണ്‌ തടസ്സമെന്നും അദ്ദേഹം ചോദിച്ചു. സിബിഐ കേസിൽകൂടി ജാമ്യം ലഭിച്ചാൽ മാത്രമേ കെജ്‌രിവാളിന്‌ ജയിൽമോചിതനാകാനാകു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top