22 December Sunday

തന്നെ കുടുക്കാൻ പ്രധാനമന്ത്രി ഗൂഢാലോചന നടത്തിയെന്ന്‌ കെജ്‌രിവാൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

image credit arvind kejriwal facebook


ന്യൂഡൽഹി
തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൂഢാലോചന നടത്തിയെന്ന്‌ എഎപി ദേശീയ കൺവീനർ അരവിന്ദ്‌ കെജ്‌രിവാൾ. ജന്തർ മന്തറിൽ സംഘടിപ്പിച്ച ജനകീയ കോടതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 വർഷം സത്യസന്ധമായാണ്‌ ഡൽഹി മുഖ്യമന്ത്രിയായി ഇരുന്നത്‌. അധികാരക്കസേരയോട്‌ ആർത്തിയില്ല. അതിനാലാണ്‌ രാജിവച്ചത്‌. തൊലിക്കട്ടി കുറവായതിനാൽ ബിജെപിക്കാർ അഴിമതിക്കാരനെന്ന്‌ വിളിക്കുമ്പോൾ സങ്കടം തോന്നുന്നു. താൻ കള്ളനാണെങ്കിൽ സ്‌കൂളുകൾ നിർമിക്കുമോ? ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകുമോ? സ്‌ത്രീകൾക്ക്‌ സൗജന്യ യാത്ര അനുവദിക്കുമോ? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇങ്ങനെ എന്തെങ്കിലും ചെയ്യുന്നുണ്ടോ–-കെജ്‌രിവാൾ ചോദിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top