22 December Sunday

കെജ്‌രിവാൾ ഇന്ന്‌ വസതി 
ഒഴിയും

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024


ന്യൂഡൽഹി
ഡൽഹി മുഖ്യമന്ത്രിക്കായുള്ള സിവിൽ ലൈനിലെ ഫ്ലാഗ്‌സ്‌റ്റാഫ്‌ റോഡിലെ ഔദ്യോഗിക വസതി വെള്ളിയാഴ്‌ച അരവിന്ദ്‌ കെജ്‌രിവാൾ ഒഴിയും. ഫിറോസ്‌ ഷാ റോഡിലെ പണ്ഡിറ്റ് രവിശങ്കർ- ശുക്ല ലെയ്‌നിലുള്ള അഞ്ചാം നമ്പർ ബംഗ്ലാവിലേയ്‌ക്ക്‌ അദ്ദേഹം മാറും. നിലവിൽ എഎപിയുടെ രാജ്യസഭാംഗം മിത്തലിന്‌ അനുവദിച്ചതാണ്‌ വസതി. സ്വന്തം മണ്ഡലമായ ന്യൂഡൽഹിയിൽ കെജ്‌രിവാളിന്‌ വസതി അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ എഎപിക്ക്‌ സാധിച്ചിരുന്നില്ല. ദേശീയ പാർടി പദവിയുള്ള എഎപിയുടെ കൺവീനറായ കെജ്‌രിവാളിന്‌ വസതി നൽകാൻ കേന്ദ്രപൊതുമരാമത്ത്‌ വകുപ്പും തയ്യാറായില്ല. ഡൽഹി മദ്യനയക്കേസിൽ ഇഡിയും സിബിഐയും അറസ്‌റ്റുചെയ്‌ത കെജ്‌രിവാൾ സുപ്രീംകോടതി ജാമ്യം അനുവദിച്ചശേഷമാണ്‌ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top