22 December Sunday

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു; കെജ്‌രിവാളിന്റെ ആരോഗ്യനില മോശമായെന്ന് അഭിഭാഷകൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

ന്യൂ‍ഡൽഹി > മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്ന് അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി. കെജ്‌രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉറക്കത്തിൽ അപകടകരമായ വിധം താഴുന്നുണ്ടെന്നും ചിലപ്പോൾ 50ൽ താഴെ എത്തുന്നുണ്ടെന്നും മനു സിങ്‌വി ഡൽഹി ഹൈക്കോടതിയിൽ നടന്ന വാദത്തിൽ വ്യക്തമാക്കി.

സിബിഐ കസ്റ്റഡിയിലിരിക്കെ അഞ്ചുതവണയാണ് കെജ്‌രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 50ൽ താഴെ എത്തിയത്. ഉറക്കത്തിനിടെ ഇത്തരത്തിൽ പ്രമേഹനില താഴുന്നത് അപകടകരമാണെന്നും ഇത് തുടർന്നാൽ മരണത്തിന് വരെ കാരണമായേക്കുമെന്നും സിങ്‌വി പറഞ്ഞു.

സിബിഐയുടെ അറസ്റ്റ് ചോദ്യംചെയ്‌ത് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് സിങ്‌വി കെജ്‌രിവാളിന്റെ ആരോ​ഗ്യനിലയിൽ ആശങ്കയുന്നയിച്ചത്. ഹർജി കോടതി വിധി പറയാനായി മാറ്റി. കെജ്‌രിവാളിന് ജയിലിൽ മതിയായ ചികിത്സ നൽകുന്നില്ലെന്ന് ആംആദ്‌മിയും ആരോപിച്ചിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top