23 December Monday

ആസിയാൻ നേതാക്കളുമായി 
കൂടിക്കാഴ്‌ച നടത്തി മോദി

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

ലാവോസിലെ ആസിയാൻ ഉച്ചകോടിവേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി


വിയന്റീൻ
ലാവോസിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ അംഗരാജ്യങ്ങളുടെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തി. പുതുതായി ചുമതലയേറ്റ ജപ്പാന്റെ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്ക്ക്‌ മോദി അഭിനന്ദനം അറിയിച്ചു. അടിസ്ഥാനസൗകര്യം, ആശയവിനിമയം, പ്രതിരോധം എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌  ഇഷിബയുമായി ചർച്ച നടത്തിയതായി മോദി അറിയിച്ചു. ന്യൂസിലൻഡ്‌ പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായും ടൂറിസം, വിദ്യാഭ്യാസം സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികബന്ധം കൂടുതൽ ശക്തിപ്പെടുത്തണമെന്ന്‌ ലാവോസ്‌ പ്രധാനമന്ത്രി പെതൊങ്‌താൻ ഷിനവത്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ ആവശ്യപ്പെട്ടു. യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും മോദി സംസാരിച്ചു.

യൂറേഷ്യയിലും പടിഞ്ഞാറൻ ഏഷ്യയിലും സമാധാനവും സുസ്ഥിരതയും കൊണ്ടുവരണമെന്ന്‌ മോദി പ്രതികരിച്ചു. രാജ്യങ്ങളുടെ സ്വയംഭരണാധികാരവും അന്താരാഷ്ട്ര നിയമങ്ങളും ബഹുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം റപഞ്ഞു. രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കി ലാവോസിൽ നിന്ന്‌ മോദി വെള്ളിയാഴ്‌ച ഡൽഹിയിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top