ദിസ്‌പൂർ>അസമിൽ 10 കോടി രൂപ വിലമതിക്കുന്ന യാബ ടാബ്‌ലെറ്റ് പിടികൂടി. ബുധനാഴ്‌ച കർബി ആംഗ്ലോംഗ് ജില്ലയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകുന്നേരം ദില്ലായി ടിനിയാലി പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നിനെക്കുറിച്ച് വിവരം ലഭിച്ചത്. വാഹനത്തിലെ രഹസ്യയറയിൽ നിന്നും 25 കെട്ടുകളിലായി 50,000 ടാബ്‌ലറ്റുകളാണ് കണ്ടെത്തിയത്.
വാഹനത്തിലുണ്ടായിരുന്ന മണിപ്പൂർ സ്വദേശികളായ ദമ്പതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മെത്താംഫെറ്റാമൈൻ അടങ്ങിയിരിക്കുന്നതിനാൽ യാബ ടാബ്‌ലെറ്റ് ഇന്ത്യയിൽ നിയമവിരുദ്ധമാണ്. ഉത്തേജക മരുന്നായ മെത്താംഫെറ്റാമൈനും കഫീനും ചേർന്നതാണ് യാബ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..