22 November Friday

അസമിൽ ബുള്‍ഡോസര്‍രാജ് തുടരുന്നു ; കുടിയൊഴിപ്പിച്ചത് രണ്ടായിരം പേരെ

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


​ഗുവാഹത്തി
കൈയേറ്റം ആരോപിച്ച് കുടിയൊഴിപ്പിക്കൽ ശക്തമാക്കി അസമിലെ ബിജെപി സര്‍ക്കാര്‍. ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നിലനിൽക്കെയാണ് ​ഗോള്‍പാരയിൽ 450 കുടുംബങ്ങളിലായുള്ള 2000 പേരെ ഒഴിപ്പിച്ചത്.

സംരക്ഷിത വനമേഖലയിലെ  55 ഹെക്ടര്‍ കൈയേറിയെന്ന് ആരോപിച്ചാണ് ബുള്‍ഡോസര്‍ ഉപയോ​ഗിച്ച്  വീടുകള്‍, മസ്ജിദുകള്‍, മറ്റു കെട്ടിടങ്ങള്‍ തുടങ്ങിയവ പൊളിച്ചുനീക്കി.  കാമരൂപ് മെട്രോപൊളിറ്റൻ ജില്ലയില കാച്ചുതാലി ​ഗ്രാമത്തില്‍ 151 കുടുംബങ്ങളെ ഒഴിപ്പിച്ചു.  സെപ്തംബര്‍ ആദ്യവാരം ഇവിടെ കുടിയൊഴിപ്പിക്കലിനിടെ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയുംചെയ്തിരുന്നു. ബം​ഗാളി മുസ്ലിങ്ങളാണ് ഇവിടെ കൂടുതലായി താമസിക്കുന്നത്. ബം​ഗ്ലാദേശി മുസ്ലിങ്ങള്‍ അനധികൃതമായി കുടിയേറി പാര്‍ക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top