19 November Tuesday

അസമിൽ ഭൂചലനം; 4.2 തീവ്രത രേഖപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2024

ദിസ്‌പൂർ> അസമിൽ ഭൂചലനം. ഇന്ന്‌ രാവിലെ 7:47നാണ്‌ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ബ്രഹ്മപുത്രയുടെ വടക്കൻ തീരത്തുള്ള ഉദൽഗുരി ജില്ലയിൽ 15 കിലോമീറ്റർ ആഴത്തിലാണ്‌ ഭൂചലനമുണ്ടായതെന്ന്‌ നാഷണൽ സെന്റർ ഫോർ സീസ്മോളജി(എൻസിഎസ്‌) റിപ്പോർട്ടിൽ പറഞ്ഞു.

ഉദൽഗുരി ജില്ലയുടെ സമീപത്തുള്ള ദരാംഗ്, താമുൽപൂർ, സോനിത്പൂർ, കാംരൂപ്, ബിശ്വനാഥ് ജില്ലകളിലും ബ്രഹ്മപുത്രയുടെ തെക്കൻ തീരത്തുള്ള മോറിഗാവ്, നാഗോൺ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. പടിഞ്ഞാറൻ അരുണാചൽപ്രദേശിലും കിഴക്കൻ ഭൂട്ടാന്റെ ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടേക്കുമെന്ന് എൻസിഎസ്‌ റിപ്പോർട്ടിൽ പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top