22 December Sunday

ഡല്‍ഹി മുഖ്യമന്ത്രിയായി അതീഷി അധികാരമേറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

ന്യൂഡല്‍ഹി> ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ആംആദ്മി പാര്‍ട്ടി നേതാവ് അതീഷി മാര്‍ലേന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മദ്യനയക്കേസുമായി ബന്ധപ്പെട്ട് രാജിവച്ച അരവിന്ദ് കെജരിവാളിന് പകരക്കാരിയായാണ് അതീഷി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരാണ്‌ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മറ്റംഗങ്ങള്‍

സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ഡല്‍ഹിയുടെ എട്ടാമത് മുഖ്യമന്ത്രിയും മൂന്നാമത് വനിതാ മുഖ്യമന്ത്രിയുമായി അതിഷി മാറും.

നാളെ കെജരിവാള്‍ ജനത കി അദാലത്ത് എന്ന പേരില്‍ പൊതുപരിപാടി സംഘടിപ്പിക്കും. ഈ മാസം 26, 27 തീയതികളില്‍ ഡല്‍ഹി നിയമസഭ സമ്മേളനം ചേരാനും തീരുമാനമുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top