27 December Friday

ബാബ സിദ്ദിഖിയുടെ മകൻ എൻസിപിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

photo credit: X

ന്യൂഡൽഹി> കൊല്ലപ്പെട്ട എൻസിപി നേതാവായ മുൻമന്ത്രി ബാബ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖി കോൺഗ്രസ്‌ വിട്ടു. വെള്ളിയാഴ്ചയാണ്‌ സീഷൻ സിദ്ദിഖി എൻസിപി( അജിത് പവാർ)യിൽ ചേർന്നത്‌.  ബാന്ദ്ര ഈസ്റ്റിൽ  നിന്നുള്ള  കോൺഗ്രസ്‌ എംഎൽഎയാണ്‌ സീഷൻ സിദ്ദിഖി. വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് എൻസിപി സ്ഥാനാർഥിയായി സീഷൻ മത്സരിക്കും.

ഒക്‌ടോബർ 12 നാണ്‌  ബാബ സിദ്ദിഖി(65)യെ മൂന്നംഗ സംഘം വെടിവച്ചുകൊന്നത്‌. സംഭവത്തിൽ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയിൽ നവംബർ 20 ന് തെരഞ്ഞെടുപ്പ് നടക്കും, നവംബർ 23 ന് ഫലം പുറത്തുവരും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top