23 December Monday

ബാബ സിദ്ദിഖി വിധം ; പ്രതികള്‍ തോക്ക്-
പരിശീലിച്ചത് യുട്യൂബിലൂടെ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024


മുംബൈ
എൻസിപി നേതാവായ മുൻമന്ത്രി ബാബ സിദ്ദിഖിയെ വെടിവച്ചുകൊന്ന പ്രതികള്‍ തോക്കു കൈകാര്യംചെയ്യാൻ പരിശീലിച്ചത് യുട്യൂബിലൂടെയെന്ന് പൊലീസ്. കുര്‍ളയിലെ വാടക വീട്ടിൽ നിന്ന് നാലാഴ്ചയോളം യുട്യൂബ് വീഡിയോ കണ്ട് തിര നിറയ്ക്കുന്നതടക്കം പരിശീലിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള  ​ഗുര്‍മെയിൽ സിങ്, ധര്‍മരാജ് കശ്യപ് എന്നിവരെ ചോദ്യംചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്.

യുപിയിൽ വിവാഹാഘോഷങ്ങളിൽ തോക്ക്‌ കൈകാര്യംചെയ്ത് പരിചയമുള്ള ശിവകുമാര്‍ ​ഗൗതമാണ്  കശ്യപിനെയും സിങ്ങിനെയും ഇതിനു സഹായിച്ചത്. പ്രധാന ഷൂട്ടറായ ഇയാള്‍ ഒളിവിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top