23 December Monday

ഹോസ്റ്റൽ ഭക്ഷണത്തിൽ പഴുതാര: പരാതി സ്വീകരിക്കാതെ അധികൃതർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

ഭോപ്പാൽ > ഹോസ്റ്റലിൽ വിളമ്പിയ ഭക്ഷണത്തിൽ പഴുതാര. മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവ്വകലാശാല ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോസ്റ്റലിൽ ഭക്ഷണം പാകം ചെയ്യുന്നതെന്നും സർവ്വകലാശാലയിലെ വിദ്യാർഥികൾ പറഞ്ഞു. പരാതി നൽകിയെങ്കിലും അധികൃതർ സ്വീകരിച്ചില്ല.

ഹോസ്റ്റലിൽ ഇന്നലെ രാത്രി വിളമ്പിയ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്.പിന്നാലെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഘടിച്ചെത്തിയ വിദ്യാർത്ഥികൾ കണ്ടത് ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ നിലയിൽ. നേരത്തെയും ഭക്ഷണത്തിൽ നിന്ന് പാറ്റകളെ കണ്ടെത്തിയിട്ടുണ്ട്.  പ്രതിമാസം മെസ് ഫീസായി മാത്രം  2700 രൂപ വിദ്യാർത്ഥികൾ അടക്കുന്നുണ്ട്. ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് പുറത്തുനിന്ന് ഭക്ഷണം കഴിക്കുവാൻ അനുവാദമില്ല. പരാതിപ്പെട്ടാൽ സർവ്വകലാശാല പ്രതികാരം നടപടി സ്വീകരിക്കുമെന്നും വിദ്യാർഥികൾ ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top