ന്യൂഡൽഹി > രാഹുൽ ഗാന്ധി എംപിയുടെ സാമ്പത്തിക സെൻസസ് പരാമർശത്തിൽ സമൻസ് അയച്ച് ഉത്തർപ്രദേശിലെ കോടതി. ഹൈദരാബാദിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരമാർശത്തിനാണ്, ജനുവരി ഏഴിന് ഹാജരാകണമെന്നാണ് അറിയിച്ച് ബറേലി ജില്ലാ കോടതി സമൻസ് അയച്ചിരിക്കുന്നത്. രാഹുലിന്റെ പ്രസ്താവനകൾ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്ന ഹർജിയിലാണ് കോടതിയുടെ നടപടി.
കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ആദ്യം ഒബിസി, എസ്‌സി, എസ്‌ടി ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ എണ്ണം നിർണയിക്കാൻ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തുമെന്നും അതിനുശേഷം, സമ്പത്തിന്റെ വിതരണം കണ്ടെത്തുന്നതിന് ജനങ്ങൾക്കിടയിൽ സാമ്പത്തിക സർവേ നടത്തുമെന്നുമായിരുന്നു രാഹുൽ പറഞ്ഞത്. ഈ പരാമർശത്തിനെതിരെ ബിജെപിയും സഖ്യകക്ഷികളും രംഗത്തെത്തിയിരുന്നു. സാമ്പത്തിക സെൻസസ് നടത്തി സമ്പത്ത് പുനർവിതരണം ചെയ്യുമെന്ന വാഗ്ദാനം, കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുസ്ലീങ്ങൾക്ക് സമ്പത്ത് പുനർവിതരണം ചെയ്യുമെന്ന 2006ലെ മൻമോഹൻ സിങ്ങിന്റെ പ്രസ്താവനയുടെ ആവർത്തനമാണെന്നായിരുന്നു വിമർശനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..