26 December Thursday

ബിജെപി നേതാവ് പാർടി ഓഫീസിൽ കൊല്ലപ്പെട്ട നിലയിൽ; യുവതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

കൊൽക്കത്ത > പശ്ചിമബംഗാളിൽ ബിജെപി നേതാവിനെ പാർടി ഓഫീസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സൗത്ത് 24 പറഗാന ജില്ലയിലാണ് സംഭവം. ജില്ലയിൽ ബിജെപിയുടെ മാധ്യമ പ്രചാരണത്തിന് നേതൃത്വം നൽകുന്ന പൃഥിരാജ് നാസ്കറാണ് മരിച്ചത്. സംഭവത്തിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് പാർടി ഓഫിസിൽ പൃഥിരാജിന്റെ മൃതദേഹം കണ്ടെത്തിയത്. നവംബർ അഞ്ചു മുതൽ ഇയാളെ കാണാനില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. സ്ത്രീയുമായി ​പൃഥിരാജിന് അടുപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മൂർച്ചയുള്ള ആയുധമുപയോഗിച്ച് പൃഥിരാജി കൊന്നുവെന്നാണ് മൊഴി നൽകിയത്. കൃത്യം നടത്തി കടന്ന യുവതിയെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പിടികൂടിയത്.

കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നാരോപിച്ച് ബിജെപി രംഗത്തുവന്നിരുന്നു. എന്നാൽ യുവതിയുടെ അറസ്റ്റോടെ വാദം പൊളിഞ്ഞുവെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top