22 November Friday

ബം​ഗാളിലെ ബലാത്സം​ഗക്കൊല: ഡോക്ടര്‍മാര്‍ പ്രക്ഷോഭം തുടരും

ഗോപിUpdated: Thursday Sep 19, 2024

കൊൽക്കത്ത
പശ്ചിമബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ  ബലാത്സംഗംചെയ്‌ത്‌ കൊന്ന സംഭവത്തിൽ നീതി തേടി 41  ദിവസമായി നടക്കുന്ന സമരം തുടരുമെന്ന് സമരസമിതി. ചൊവ്വ രാത്രി ചേർന്ന ജൂനിയർ ഡോക്ടർമാരുടെ പെതുയോഗമാണ് തീരുമാനമെടുത്തത്‌. തിങ്കളാഴ്‌ച നടന്ന ചർച്ചയിൽ പ്രധാനപ്പെട്ട ചില ആവശ്യങ്ങള്‍ മമതാസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

എന്നാൽ, ആരോഗ്യ സെക്രട്ടറിയെ പുറത്താക്കൽ, കോളേജിന്റെ സുരക്ഷ  ഉറപ്പാക്കൽ, കോളേജ് ഉന്നതനയ രൂപീകരണ സ്ഥാപനങ്ങളിൽ ജൂനിയർ ഡോക്ടർമാരുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിൽ നടപടിയായിട്ടില്ല. ഇത്‌  നടപ്പിലാക്കാൻ വീണ്ടും മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തും.

കേസ്‌ അട്ടിമറിച്ചതിൽ പങ്കുള്ള ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, കൊൽക്കത്ത പൊലീസ് കമീഷണർ, ഉത്തര കൊൽക്കത്ത പൊലീസ് ഡെപ്യൂട്ടി കമീഷണർ എന്നിവരെ പുറത്താക്കാൻ മമതാസർക്കാർ നിർബന്ധിതരായിരുന്നു. അതേസമയം, ഡോക്ടർമാരുടെ സമരത്തിന് അനുകൂലമായ നിലപാട്  സ്വീകരിച്ച  രാജ്യസഭ എംപി സുഖേന്ദു ശേഖർ റേയെ തൃണമൂൽ കോണ്‍ഗ്രസിന്റെ മുഖപത്രം ജഗോ ബംഗ്ലയുടെ പത്രാധിപസ്ഥാനത്ത് നിന്നും മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top