22 December Sunday

ബംഗാളിൽ ബിജെപി നേതാവ്‌ യുവതിയെ നഗ്നയാക്കി മർദ്ദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

കൊൽക്കത്ത> പശ്ചിമ ബംഗാളിൽ ബിജെപി നേതാവ്‌ യുവതിയെ നഗ്നയാക്കി മർദ്ദിച്ചു. പശ്ചിമബംഗാളിലെ നന്ദിഗ്രാമിലാണ്‌ ആക്രമണം നടന്നത്‌.  ബിജെപിയിൽ നിന്ന്‌ തൃണമൂലിലേക്ക്‌ മാറിയതിനാലാണ്‌  യുവതിയെയാണ്‌ നഗ്നയാക്കി മർദിച്ചത്‌. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ നന്ദിഗ്രാം ബിജെപി ബൂത്ത് പ്രസിഡന്റ് തപൻ ദാസിനെതിരെ പൊലീസ്‌ കേസെടുത്തു.

യുവതി കുടുംബവുമായി  വീട്ടിരിക്കെ തപൻ ദാസ് വീട്ടിലേക്ക് കയറിവന്ന് യുവതിയെ മർദിക്കുകയും വീടിന് പുറത്തേക്ക് കൊണ്ടുപോവുകയും നഗ്നയാക്കി റോഡിലൂടെ വലിച്ചിഴയ്ക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു.

എന്നാൽ സംഭവം ബിജെപി നിഷേധിച്ചു. മർദനത്തിന് കാരണം കുടുംബപ്രശ്നമാണെന്നാണ്‌ ബിജെപി പറയുന്നത്‌. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനാണ്‌ യുവതിയും കുടുംബവും ബിജെപി വിട്ട്‌ തൃണമൂലിൽ ചേരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top