ബംഗളൂരു > ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം. കണ്ടക്ടറുടെ അവസരോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായി. യശ്വന്ത്പൂരിന് സമീപമാണ് സംഭവം നടന്നത്. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ (ബിഎംടിസി) ബസിലാണ് സംഭവമുണ്ടായത്. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കിരൺകുമാർ(40) ഹൃദയാഘാതത്തേത്തുടർന്ന് അബോധാവസ്ഥയിലാവുകയായിരുന്നു.
ബസ് വഴിയിൽ നിന്ന് മാറാൻ തുടങ്ങിയ ഉടൻ തന്നെ കണ്ടക്ടർ ഓടിയെത്തി ബസ് വഴിയരികിലേക്ക് മാറ്റി നിർത്തി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വൈറലായി. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ താഴേക്ക് വീഴുന്നതും ഉടൻ തന്നെ കണ്ടക്ടർ ഓടിയെത്തി ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി വഴിയരികിലേക്ക് മാറ്റുന്നതും വീഡിയോയിൽ ദൃശ്യമാണ്. നിയന്ത്രണംവിട്ട വാഹനം മറ്റൊരു ബിഎംടിസി ബസ്സിലിടിച്ചുകൊണ്ട് മുന്നോട്ട് നീങ്ങവെയാണ് കണ്ടക്ടർ സമയോചിതമായി ഇടപെട്ടത്. ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..