22 December Sunday

ബം​ഗളൂരു വ്യവസായിയുടെ മരണം: ഭാര്യ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

ബം​ഗളൂരു > റി​യ​ൽ എ​സ്റ്റേ​റ്റ് വ്യ​വ​സാ​യി സ​ന്തോ​ഷ് ദു​ണ്ട​പ്പ പ​ദ്മ​ന്ന​വരുടെ കൊലപാതകത്തിൽ ഭാ​ര്യ ഉ​മ പ​ദ്മ​ന്ന​വ​രെയും കൂ​ട്ടാ​ളി​ക​ളാ​യ ശോ​ഭി​ത് ഗൗ​ഡ, പ​വ​ൻ എ​ന്നി​വ​രെ മാ​ല​മ​രു​തി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​താ​വി​ന്റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​തയുണ്ടെന്ന് കാണിച്ച്  മൂ​ത്ത മ​ക​ൾ സ​ഞ്ജ​ന പ​ദ്മ​ന്ന​വ​ർ ന​ൽ​കി​യ പ​രാ​തി​യാ​ണ് കൊ​ല​പാ​ത​കം പു​റ​ത്താ​വാ​നി​ട​യാ​ക്കി​യ​ത്.  

ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന് മ​രി​ച്ചു​വെ​ന്ന് ഉ​മ പ​റ​ഞ്ഞ ദു​ണ്ട​പ്പ​യു​ടെ മൃ​ത​ദേ​ഹം നേ​ത്ര​ദാ​നം എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ഗ്ര​ഹം ന​ട​പ്പാ​ക്കി​യ​ശേ​ഷം ലിം​ഗാ​യ​ത്ത് ആ​ചാ​ര​പ്ര​കാ​രം സ​ദാ​ശി​വ​ന​ഗ​ർ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു. മകൻ എത്തുന്നതിലും മുൻപ് തിരക്കിട്ട് മൃതദേഹംസംസ്കരിച്ചതാണ് സംശയത്തിനിടയാക്കിയത്.  

തുടർന്ന് മൃ​ത​ദേ​ഹം അ​സി. ക​മീ​ഷ​ണ​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ മ​ണി​ക്കൂ​റോ​ളം ദൈ​ർ​ഘ്യ​മു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ ഡി​ലീ​റ്റ് ചെ​യ്ത​താ​യും ക​ണ്ടെ​ത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top