22 December Sunday

ബാൽക്കണിയിലെ തോട്ടത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തു; കഞ്ചാവ് വളർത്തിയതിന് ദമ്പതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

പ്രതീകാത്മകചിത്രം

ബം​ഗളൂരൂ > അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ കഞ്ചാവ് വളർത്തിയ ദമ്പതികൾ അറസ്റ്റിൽ. എംഎസ്ആർ നഗർ മൂന്നാം മെയിനിൽ താമസിക്കുന്ന സാഗർ ഗുരുങ് (37), ഭാര്യ ഊർമിള കുമാരി (38) എന്നിവരെയാണ് സദാശിവനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഫാസ്റ്റ് ഫുഡ് ഷോപ്പ് നടത്തുകയാണ് ഇരുവരും.

ദമ്പതികൾ പതിവായി ഇൻസ്റ്റ​ഗ്രാമിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തിൽ പങ്കുവച്ച പോസ്റ്റിൽ നിന്നാണ് ഇവർ വീട്ടിൽ കഞ്ചാവ് വളർത്തുന്നതായി കണ്ടെത്തിയത്. വീട്ടിലെ ബാൽക്കണിയിൽ വളർത്തുന്ന ചെടികളുടെ ചിത്രമാണ് ഊർമിള പങ്കുവച്ചത്. ഇവരുടെ ഫോളോവേഴ്സാണ് ഇതിനിടയിൽ കഞ്ചാവ് ചെടിയുമുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് റെയ്ഡിനെത്തിയതോടെ ചെടിച്ചട്ടിയിലുണ്ടായിരുന്ന കഞ്ചാവ് ചെടികൾ ഇവർ പിഴുത് വേസ്റ്റ് ബിന്നിൽ ഇട്ടു. പക്ഷേ പരിശോധനയിൽ പൊലീസ് ചെടികൾ കണ്ടെത്തുകയായിരുന്നു. വേ​ഗത്തിൽ പണം സമ്പാദിക്കാനാണ് കഞ്ചാവ് വളർത്തിയതെന്നും പരിസരങ്ങളിൽ കഞ്ചാവ് വിതരണം ചെയ്തിരുന്നതായും ഇവർ സമ്മതിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top