22 December Sunday

ഒഡിഷയിലും പശ്ചിമ ബംഗാളിലും ചരക്കു ട്രെയിനുകൾ പാളം തെറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024


ഭുവനേശ്വർ
ഒഡിഷയിലെ ഭുവനേശ്വറിൽ  ചരക്ക്‌ ട്രെയിൻ പാളം തെറ്റി. മഞ്ചേശ്വര്‍ റെയിൽവേ സ്‌റ്റേഷനുസമീപം തിങ്കളാഴ്‌ച പുലർച്ചെ 1.35 നാണ്‌ സംഭവം.ആളപായമോ നാശനഷ്‌ടങ്ങളോ ഉണ്ടായിട്ടില്ലെന്ന്‌ അധികൃതർ അറിയിച്ചു.

പശ്ചിമ ബംഗാളിൽ ജൽപായ്ഗുരിയിൽ വാഗൺ ട്രെയിൻ പാളം തെറ്റി. ശൂന്യമായ പെട്രോളിയംവാഗൺ ട്രെയിൻ രംഗപാണി റെയിൽവേ സ്‌റ്റേഷനുസമീപം ബുധനാഴ്‌ച പകൽ 11.45 നാണ്‌ അപകടത്തിൽപ്പെട്ടത്‌. ആളപായമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top