18 December Wednesday

ബിഹാറിന്‌ പ്രത്യേക പദവി നൽകില്ലെന്ന്‌ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024


ന്യൂഡൽഹി
ബിഹാറിന്‌ പ്രത്യേക പദവി നൽകാനാവില്ലെന്ന്‌ തിങ്കളാഴ്‌ച ബജറ്റ്‌ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ തന്നെ കേന്ദ്രസർക്കാർ വ്യക്തമാക്കി. ലോക്‌സഭയിൽ ജെഡിയുവിന്റെ രാംപ്രീത്‌ മണ്ഡലിന്റെ രേഖാമൂലമുള്ള ചോദ്യത്തിന്‌ നൽകിയ മറുപടിയിൽ ധനസഹമന്ത്രി പങ്കജ്‌ ചൗധരിയാണ്‌ ഇക്കാര്യമറിയിച്ചത്. ബിഹാറിന്റെ ആവശ്യം 2012ൽ മന്ത്രിതല സമിതി പരിശോധിച്ച്‌ തള്ളിയതാണ്‌. ആ സാഹചര്യത്തിൽ മാറ്റമില്ലെന്ന്‌ മന്ത്രി പറഞ്ഞു.

കേന്ദ്രനിലപാടിനെതിരായി ജെഡിയു പ്രതിഷേധം ഉയർത്തി. അതേസമയം, കേന്ദ്രത്തിൽ ബിജെപിയെ പിന്താങ്ങുന്ന ജെഡിയുവിനെ പരിഹസിച്ച് ആർജെഡി നേതാക്കൾ രം​ഗത്തുവന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന്‌ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ്‌ യാദവ്‌ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top