14 December Saturday

ബിഹാറിൽ സ്കൂൾ അധ്യാപകനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024

പ്രതീകാത്മകചിത്രം

പട്ന > ബിഹാറിൽ സ്കൂൾ അധ്യാപകനെ തട്ടിക്കൊണ്ടുപോയി നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. ബ​ഗുർസാറായ് ജില്ലയിലെ രജൗറ സ്വദേശിയായ അവ്നീഷ് കുമാറിനെയാണ് നിർബന്ധിച്ച് വിവാ​ഹം കഴിപ്പിച്ചത്. എന്നാൽ തങ്ങൾ 4 വർഷമായി പ്രണയത്തിലായിരുന്നുവെന്നും ജോലി കിട്ടിയതിനു ശേഷം അവ്നീഷ് കല്യാണത്തിന് വിസമ്മതിക്കുകയായിരുന്നുവെന്നും വിവാഹിതയായ യുവതി പറഞ്ഞു. യുവതിയുടെ ബന്ധുക്കളാണ് അവ്നീഷിനെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യിപ്പിച്ചത്. സ്കൂളിലേക്ക് പോകുവഴിയാണ് തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യിപ്പിച്ചത്.

ലഖിസരായ് സ്വദേശിയായ ഗുഞ്ചൻ എന്ന യുവതിയുമായി അവ്നിഷ് കുമാർ പ്രണയത്തിലായിരുന്നുവെന്നും സർക്കാർ സ്കൂൾ അധ്യാപകനായതോടെ വർഷങ്ങളായുള്ള പ്രണയ ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് ആരോപണം. ഇടയ്ക്കിടെ ഹോട്ടലുകളിലും കതിഹാറിലെ അവ്‌നിഷിൻ്റെ വസതിയിലും ഒരുമിച്ച് താമസിച്ചിരുന്നതായി ഗുഞ്ചൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ അവ്നീഷ് ആരോപണങ്ങൾ നിഷേധിച്ചു. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നില്ലെന്നും പെൺകുട്ടി തന്നെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നെന്നുമാണ് അവ്നീഷിന്റെ ആരോപണം.

അവ്നീഷിന്റെ മാതാപിതാക്കളും ​ഗുഞ്ചനെ സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് ​ഗുഞ്ചൻ പൊലീസിൽ പരാതി നൽകി. തട്ടിക്കൊണ്ടുപോയെന്നും ഉപദ്രവിച്ചെന്നും കാണിച്ച് അവ്നീഷും പരാതി നൽകിയിട്ടുണ്ട്. അവ്‌നിഷിനെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിൽ വെച്ച് ബലം പ്രയോഗിച്ച് വിവാഹം കഴിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top