23 December Monday

ബിജെപി എംഎൽഎയെ‌ തല്ലിയോടിച്ച്‌ ഗ്രാമീണർ

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

ലഖ്‌നൗ> ഉത്തർപ്രദേശിൽ  ബിജെപി എംഎൽഎ ബാബ ഗോരഖ്‌നാഥിനെ തല്ലി ഓടിച്ച്‌ ഗ്രാമീണർ. മിൽകിപുരിൽനിന്നുള്ള എംഎൽഎയെയാണ്‌ അയോധ്യയിൽ ഗ്രാമീണർ  ഓടിച്ചത്‌. ജനങ്ങളിൽനിന്ന്‌ രക്ഷപ്പെടാനായി കരിമ്പിൻതോട്ടങ്ങളിലൂടെ ഓടുന്ന ബിജെപി നേതാവിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്‌ സംഭവം പുറത്തുവന്നത്‌.

ആളുകൾ അദ്ദേഹത്തെ ചീത്ത വിളിക്കുന്നതും തല്ലുന്നതും വീഡിയോയിൽ കാണാം. ക്ഷുഭിതരായ ജനതയിൽനിന്ന്‌ ഗോരാഖ്‌നാഥിനെ പൊലീസ്‌ രക്ഷിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top