22 December Sunday

"ഇവിടെ ജീവിക്കണമെങ്കിൽ 
ഹിന്ദുവാകണം' ; ബിഹാറിൽ വിദ്വേഷ പ്രസംഗവുമായി ബിജെപി എംപി

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

credit facebook


പട്ന
വിദ്വേഷ പ്രസം​ഗവുമായി ബിഹാറിലെ അരാരിയയിൽ നിന്നുള്ള  ലോക്‍സഭാം​ഗവും ബിജെപി നേതാവുമായ പ്രദീപ്കുമാര്‍ സിങ്. "ഹിന്ദുവെന്ന് വിളിക്കുന്നതിൽ എന്താണ് നാണക്കേട്.  ആര്‍ക്കെങ്കിലും അരാരിയയിൽ ജീവിക്കണമെന്നുണ്ടെങ്കിൽ ഹിന്ദുവാകണം. മക്കളുടെ വിവാഹസമയത്ത് ജാതി നോക്കണമെന്നും എംപി പറഞ്ഞു.  കേന്ദ്രമന്ത്രിയും ബിജെപി നേതാവുമാ​യ ​ഗിരിരാജ് സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു പ്രസം​ഗം.

വടക്കുകിഴക്കന്‍ ബിഹാറിലെ സീമാഞ്ചൽ മേഖലയിൽ  മുസ്ലീം ഭൂരിപക്ഷമായ  നാലു ജില്ലകളിലൂടെ ​ഗിരിരാജ് സിങ് നടത്തിയ ഹിന്ദു സ്വാഭിമാന്‍ യാത്ര തിങ്കളാഴ്‌ച ഠാക്കൂര്‍ബാഡി ക്ഷേത്ര പരിസരത്ത് എത്തിയപ്പോഴായിരുന്നു എംപിയുടെ പ്രകോപനം. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അരാരിയയിലെ ജനസംഖ്യയിൽ 40 ശതമാനത്തോളം മുസ്ലിങ്ങളാണ്‌. തുടര്‍ച്ചയായ രണ്ടാം തവണയാണ്  പ്രദീപ്കുമാര്‍ ഇവിടെ ജയിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top