18 December Wednesday

മന്ത്രിയുടെ ചേംബറിലും ഔദ്യോ​ഗിക കാറിലും പീഡിപ്പിച്ചു ; കര്‍ണാടക ബിജെപി എംഎൽഎയ്ക്കെതിരെ ​ഗുരുതര ആരോപണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024



ബം​ഗളൂരു
കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവും എംഎൽഎയുമായ എൻ മുനിരത്ന നായിഡു സെക്രട്ടേറിയറ്റ് സമുച്ചയത്തില്‍വച്ച്  ബലാത്സം​ഗംചെയ്തതായി യുവതിയുടെ മൊഴി. സെപ്തംബര്‍ 19ന് മജിസ്ട്രേറ്റ് എൻ ചാന്ദിനിക്ക് മുമ്പാകെ യുവതി നല്‍കിയ മൊഴിയാണ് പുറത്തുവന്നത്.

മുനിരത്ന മന്ത്രിയായിരിക്കെ 2021  ആ​ഗസ്റ്റ് മുതൽ മെയ് 2023വരെ പലതവണ വികാസ സൗധയിൽ മന്ത്രിയുടെ ചേംബറിൽ വച്ചും കാറില്‍വച്ചും പീഡിപ്പിച്ചു. കോവിഡ് കാലത്താണ്  മുനിരത്നയുമായി യുവതി പരിചയപ്പെടുന്നത്. 2020 ഏപ്രിലിൽ ​ഗോഡൗണിൽ വച്ച് പീഡിപ്പിച്ചതിന്റെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി  ചിലരെ "ഹണിട്രാപ്പിൽ' കുടുക്കാൻ നിര്‍ബന്ധിച്ചു. ബൃഹദ് ബം​ഗളൂരു മഹാന​ഗര പാലികയിലെ (ബിബിഎംപി) വനിതാ ഐഎഎസ് ഉദ്യോ​ഗസ്ഥയ്ക്കുവേണ്ടി "ഹണിട്രാപ്പ്' ചെയ്യാൻ മുനിരത്ന നിര്‍ബന്ധിച്ചു. എതിര്‍ പാര്‍ടിയിലെ നേതാവിനെ "ഹണിട്രാപ്പിൽ' കുടുക്കി വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി. മുനിരത്നയുമായി ഭിന്നതയുള്ള ബിജെപി മുൻ കൗൺസിലറുടെ  ഭര്‍ത്താവിനെയും സമാനമായി കുടുക്കി.  മൊഴി പുറത്തായതോടെ ആരോപണ വിധേയായ വനിതാ ഐഎഎസ് ഉദ്യോ​ഗസ്ഥ സേവനമനുഷ്ഠിച്ച  2020 –-  2022 കാലയളവിൽ  ആര്‍ആര്‍ ന​ഗറില്‍ നടത്തിയ പ്രവൃത്തികളെക്കുറിച്ച് അന്വേഷിക്കാൻ ബിബിഎംപി ഉത്തരവിട്ടു. കേസിൽ അറസ്റ്റിലായ മുനിരത്ന നിലവിൽ പ്രത്യേക അന്വേഷക സംഘത്തിന്റെ കസ്റ്റഡിയിലാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top