23 December Monday

അയ്യപ്പ ഭക്തർ വാവർ പള്ളി സന്ദർശിക്കരുത്: വിദ്വേഷ പ്രചരണവുമായി ബിജെപി എംഎൽഎ; വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

ഹൈദരാബാദ് > അയ്യപ്പ ഭക്തർ വാവർ പള്ളി സന്ദർശിക്കരുതെന്ന വിവാദ പരാമർശവുമായി ബിജെപി എംഎൽഎ. ഹൈദരാബാദിലെ ഗോഷാമഹൽ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ടി രാജ സിങ്ങാണ് വിദ്വേഷ പ്രചരണവുമായ രം​ഗത്തെത്തിയത്. ശബരിമലയിൽ പോകുമ്പോൾ എരുമേലി വാവർ പള്ളിയും ശബരിമലയിലെ വാവർ നടയും സന്ദർശിക്കരുതെന്നാണ് ബിജെപി നേതാവിന്റെ പരാമർശം.

നക്സലൈറ്റുകളും ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റ് പാർടിയും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാ​ഗമാണ് ഇതെന്നാണ് രാജാ സിങ് ആക്ഷേപിച്ചത്. വർഷങ്ങളായി തുടർന്നുവരുന്ന ചടങ്ങിനെതിരെ വർ​ഗീയ പരാമർശവുമായി വന്ന ബിജെപി എംഎൽഎയ്ക്കു നേരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കടുത്ത വർഗീയ പരാമർശങ്ങളിലൂടെയും വിദ്വേഷ പ്രസംഗങ്ങളിലൂടെയും കുപ്രസിദ്ധിയാർജിച്ച വ്യക്തിയാണ് രാജാ സിങ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top