26 November Tuesday

കർഷക നിയമവുമായി ബന്ധപ്പെട്ട വിവാദപ്രസ്‌താവന തിരുത്തി കങ്കണ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

ന്യൂഡൽഹി> കർഷകപ്രക്ഷാേഭത്തെ തുടർന്ന്‌ പിൻവലിച്ച കാർഷികനിയമങ്ങളും പുനഃസ്ഥാപിക്കണമെന്ന പ്രസ്‌താവന തിരുത്തി ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്‌.  പ്രസ്താവനയ്ക്കെതിരെ ബിജെപി വക്താവ്‌ രം​ഗത്തെത്തിയതിന് പിന്നാലെയാണ് കങ്കണയുടെ മനംമാറ്റം.

കഴിഞ്ഞ ദിവസം സ്വന്തം മണ്ഡലത്തിൽ നടന്ന ചടങ്ങിൽ കർഷക നിയമങ്ങൾ തിരികെ  കൊണ്ടുവരണമെന്നാണ് കങ്കണ പറഞ്ഞത്. "പിൻവലിച്ച കർഷക ബില്ലുകൾ തിരികെ കൊണ്ടുവരണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. ഇത് വിവാദമാകുമെന്ന് എനിക്ക് അറിയാം. പക്ഷേ ബില്ലുകൾ കർഷകരുടെ നന്മയ്ക്ക് വേണ്ടിയുള്ളതാണെന്നാണ് താൻ കരുതുന്നത്. നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് കർഷകർ തന്നെ ആവശ്യപ്പെടണം"- എന്നായിരുന്നു കങ്കണ പറഞ്ഞത്.

എന്നാൽ കങ്കണ പറഞ്ഞത്‌ അവരുടെ അഭിപ്രായം മാത്രമാണെന്ന്‌ ബിജെപി വക്താവ്‌ ഗൗരവ്‌ ഭാട്യ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.  ഇതോടെ തന്റെ പ്രസ്‌താവന പലരെയും നിരാശരാക്കിയതിൽ ഖേദമുണ്ടെന്നും ആരെയെങ്കിലും നിരാശപ്പെടുത്തിയെങ്കിൽ അവ പിൻവലിക്കുന്നെന്നും കങ്കണ പറഞ്ഞു. കാർഷികനിയമങ്ങൾ തിരിച്ചുകൊണ്ടുവരാൻ കർഷകർ പ്രധാനമന്ത്രിയോട്‌ അഭ്യർഥിക്കണമെന്നാണ്‌ താൻ പറഞ്ഞതെന്നും അവർ വീഡിയോയിൽ പറയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top