23 December Monday

ബിജെപി അക്രമം: ത്രിപുരയിൽ ബന്ദ്‌ പൂർണം

ഗോപിUpdated: Monday Jul 15, 2024
അഗർത്തല > ത്രിപുരയിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി നടത്തിയ വ്യാപക ആക്രമണങ്ങൾക്കും കൊലപാതകത്തിനുമെതിരെ ഇടതുമുന്നണി ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ്‌ പൂർണം. സംസ്ഥാനത്താകെ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയില്ല.  ബന്ദിന് കോൺഗ്രസ് പൂർണ പിന്തുണ നൽകി. 
ബിജെപി അക്രമികൾ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയ സിപിഐ എം നേതാവ് ബാദൽ ശീലിന് ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു. ഞായർ രാവിലെ മൃതദേഹം സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിനുവച്ചു. പി ബി അംഗം മണിക്ക് സർക്കാർ, സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി എന്നിവരുൾപ്പടെ മുതിർന്ന നേതാക്കൾ ആദരാഞ്ജലിയർപ്പിച്ചു. മൃതദേഹം വിലാപയാത്ര

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top