07 October Monday

ഡൽഹി അക്‌ബർ റോഡിന്‌ ബിപിൻ റാവത്തിന്റെ പേരുനൽകണം; ആവശ്യവുമായി ബിജെപി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 14, 2021

ന്യൂഡൽഹി > ഡൽഹിയിലെ അക്‌ബർ റോഡിന്റെ പേര്‌ മാറ്റി അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേര്‌ നൽകണമെന്ന്‌ ബിജെപി. ആവശ്യമുന്നയിച്ച്‌ ബിജെപി മീഡിയ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡാൽ ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) ചെയർമാൻ സതീശ്‌ ഉപാധ്യായ്‌ക്ക്‌ കത്തയച്ചു.

അക്‌ബർ ഒരു ആക്രമണകാരിയായിരുന്നു. ഇതൊരു പ്രമുഖ റോഡായതിനാൽ ജനറൽ ബിപിൻ റാവത്തിന്റെ പേര്‌ നൽകണം. രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവിയുടെ ഓർമകൾ ഡൽഹിയിൽ സ്ഥിരമാക്കണം. പേര്‌ മാറ്റുന്നത്‌ ഡൽഹി മുനിസിപ്പൽ കൗൺസിൽ റാവത്തിന്‌ നൽകുന്ന യഥാർത്ഥ ആദരാഞ്ജലിയായിരിക്കുമെന്നും നവീൻ കുമാർ കത്തിൽ ചൂണ്ടിക്കാട്ടി.

പേരുമാറ്റുന്നിേനോട്‌ അനുകൂല നിലപാടാണുള്ളതെന്നും  എന്നാൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്‌താകും തീരുമാനമെടുക്കുകയെന്നും  എൻഡിഎംസി ചെയർമാൻ സതീശ്‌ ഉപാധ്യായ്‌ പറഞ്ഞു. സമാനമായ ആവശ്യം ഉന്നയിക്കുന്ന നിരവധി പേരുടെ  കത്തുകൾ സമൂഹ മാധ്യമങ്ങളിൽ കണ്ടിരുന്നുവെന്നും സതീശ്‌ ഉപാധ്യായ്‌ പറഞ്ഞു.

നേരത്തെ അക്‌ബർ റോഡിന്റെ പേര് മഹാറാണാ പ്രതാപ് റോഡ് എന്ന് മാറ്റണമെന്നാവശ്യപ്പെട്ട്‌ ഉപരിതല ഗതാഗത മന്ത്രി വി കെ സിങ്‌ കത്തെഴുതിയിരുന്നു. ഒക്ടോബറിൽ ഹിന്ദുസേന അക്‌ബർ റോഡിന്റെ സൈൻ ബോർഡ് നശിപ്പിക്കുകയും ‘സാമ്രാട്ട് ഹേമു വിക്രമാദിത്യ മാർഗ്’ എന്ന് പോസ്റ്ററുകൾ പതിക്കുകയും ചെയ്‌തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top